196 പേർക്ക് സമ്പർക്കം
കണ്ണൂർ: ജില്ലയിൽ 251 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 196 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലു പേർ വിദേശത്തു നിന്നും 30 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 21 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 5089 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 69 പേരടക്കം 3422 പേർ ആശുപത്രി വിട്ടു. 1627 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ 13,120 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 11773 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് 81,858 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
69 പേർക്കു രോഗമുക്തി
എം.ഐ.ടി ഡി.സി.ടി.സിയിൽ നിന്ന് 18 പേരും സെഡ് പ്ലസ് സി.എഫ്.എൽ.ടി.സി, പാലയാട് സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ നിന്നും ഒമ്പത് വീതം പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് എട്ടു പേരും നെട്ടൂർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഏഴു പേരും സ്‌പോർട്സ്‌ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്ന് ആറു പേരും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽകോളേജിൽ നിന്നി നാലു പേരും പരിയാരം സി.എഫ്.എൽ.ടി.സിയിൽ നിന്ന് രണ്ടു പേരും സി.എഫ്.എൽ.ടി.സി കാലിക്കറ്റ്, തലശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, പ്രീമെട്രിക് സി.എഫ്.എൽ.ടി.സി തലശേരി, പ്രീ മെട്രിക്‌ഹോസ്റ്റൽ സി.എഫ്.എൽ.ടി.സി, മിംസ് കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |