കോഴിക്കോട്: ജില്ലയിൽ ഇന്നലെ 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 291 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 11 പേർക്കുമാണ് പോസിറ്റീവായത്.
സമ്പർക്കം വഴി കോർപ്പറേഷൻ പരിധിയിൽ 82 പേർക്ക് രോഗം ബാധിച്ചു. അതിൽ ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടമറിയാത്ത മൂന്നൂപേരടക്കം 55 പേർക്കാണ് വടകര മേഖലയിൽ രോഗം ബാധിച്ചത്. കടലുണ്ടിയിൽ 33 പേർക്ക് പോസിറ്റീവായി. 1969 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 88 പേർ കൂടി രോഗമുക്തിനേടി. വിദേശത്ത് നിന്നെത്തിയ വടകര സ്വദേശിക്കാണ് പോസിറ്റീവായത്.
ഇതര സംസ്ഥാനം
ചാത്തമംഗലം -4, കൊടിയത്തൂർ -4, കോർപ്പറേഷൻ- 1, കൊയിലാണ്ടി -1, പെരുവയൽ -1
ഉറവിടം അറിയാത്തവർ
കോർപ്പറേഷൻ -6 (പയ്യാനക്കൽ, അശോകപുരം, എലത്തൂർ, ചേവായൂർ), പയ്യോളി -5, വടകര -3, ആയഞ്ചേരി -2, കൊയിലാണ്ടി -2, വില്യാപ്പളളി- 2,അത്തോളി -1,അഴിയൂർ -1,ചോറോട് -1,കുറ്റ്യാടി -1,പെരുവയൽ -1, തിക്കോടി -1, ഉണ്ണിക്കുളം -1.
സമ്പർക്കം
കോർപ്പറേഷൻ -76 (ബേപ്പൂർ, ചെറുവണ്ണൂർ, നടക്കാവ്, പുതിയകടവ്, കുതിരവട്ടം, മീഞ്ചന്ത, ഡിവിഷൻ 16, 73, ചെട്ടികുളം, ചെലവൂർ, മൂഴിക്കൽ, കോട്ടൂളി, മലാപ്പറമ്പ്, കല്ലായി, വേങ്ങേരി, മാളിക്കടവ്, പാളയം, പരപ്പിൽ, സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ, പുതിയങ്ങാടി, നല്ലളം, പൊക്കുന്ന്),വടകര- 52 ,കടലുണ്ടി -33, കൊയിലാണ്ടി-19, ഒഞ്ചിയം -16,അഴിയൂർ -10, നാദാപുരം -9,കുററ്യാടി -8,രാമനാട്ടുകര -6 ,ചങ്ങരോത്ത് -6, ചാത്തമംഗലം -5, ചേളന്നൂർ - 5, പയ്യോളി -5,തിരുവള്ളൂർ -4, കക്കോടി- 4,തലക്കുളത്തൂർ- 4,ചോറോട് -3, പേരാമ്പ്ര -3,ഏറാമല -2, ഫറോക്ക് -2, കായണ്ണ-2, മാവൂർ -2, പെരുവയൽ -2, പുറമേരി- 2, ചക്കിട്ടപ്പാറ -2, ചെക്യാട് -1, മണിയൂർ -1, മേപ്പയ്യൂർ -1, നൊച്ചാട് -1,ഓമശ്ശേരി -1,താമരശ്ശേരി -1,വില്യാപ്പളളി -1,പെരുമണ്ണ -1 ,വാണിമേൽ -1.
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് സൗജന്യ റേഷൻ
കോഴിക്കോട്: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. കോഴിക്കോട്, വടകര താലൂക്കുകളിലെ മൂന്ന് തദ്ദേശ ഭരണ വാർഡുകളാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടെയുള്ളവർ വീടിനു പുറത്തിറങ്ങരുതെന്നാണ് കർശന നിർദ്ദേശം. പലർക്കും തൊഴിലിന് പോകാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇൻസിഡന്റ് കമാണ്ടർമാർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങൾ നൽകാൻ നിർദ്ദേശിച്ചത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യണം. ജില്ലാ സപ്ലൈ ഓഫീസർ, സിവിൽ സപ്ലൈസ് റീജ്യണൽ മാനേജർ എന്നിവർക്കാണ് ചുമതല. അർഹതപ്പെട്ട കുടുംബങ്ങളുടെ എണ്ണം ഇൻസിഡന്റ് കമാണ്ടർമാരിൽനിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശേഖരിച്ച് ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകണം. അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പുപൊടി, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, 500 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം തേയില, രണ്ടു കിലോ ഉപ്പ്, രണ്ട് മാസ്‌ക്, കുളിസോപ്പ്, രണ്ട് അലക്കുസോപ്പ് എന്നിവയാണ് നൽകേണ്ടത്. ഇതിനാവശ്യമായ തുക സംസ്ഥാന ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |