ഉപതിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും ചവറയിൽ സോഷ്യൽ മീഡിയയാണ് താരം. കൊവിഡ് കാലമാണെങ്കിലും തിരഞ്ഞെടുപ്പ് ആവേശം കയറുമ്പോൾ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങും. പക്ഷേ പട കൂടി വീട്ടുമുറ്റത്ത് എത്തുമ്പോൾ അഭ്യർത്ഥന കേൾക്കാൻ വീട്ടുകാർ പുറത്തേക്ക് വരണമെന്നില്ല.
ഇതൊക്കെ മുൻകൂട്ടി കണ്ട് സോഷ്യൽ മീഡിയയിൽ എന്തൊക്കെ പറയണം, പറയേണ്ട എന്ന കാര്യത്തിൽ താഴെത്തട്ട് വരെ ഗൗരവമായ പരിശീലനവും പദ്ധതിയും തയ്യാറാക്കാൻ ഒരുങ്ങുകയാണ് മൂന്ന് മുന്നണികളുടെയും പ്രചാരണ തലവന്മാർ.
ഷിബു ബേബിജോണിന്റെ സ്ഥാനാർത്ഥിത്വത്തിന് യു.ഡി.എഫ് യോഗം ഔദ്യോഗിക അംഗീകാരം നൽകിയപ്പോൾ അദ്ദേഹം ഫേസ് ബുക്ക് ലൈവിലെത്തി സർക്കാരിനെതിരെ പറയാനുള്ളതെല്ലാം പറഞ്ഞു. ചവറയിലെ 20 കവലകളിൽ മൈക്ക് കെട്ടി ആളെ കൂട്ടി പ്രസംഗിക്കുന്നതിനേക്കാൾ ഫലം ചെയ്യും ഒറ്റ ഫേസ് ബുക്ക് ലൈവെന്ന് ഷിബു സഖാവിനറിയാം. ഉപ തിരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാൻ സർക്കാർ ആലോചന തുടങ്ങിയെങ്കിലും ഇടത് ക്യാമ്പിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന് മങ്ങലില്ല.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അവരുടെ സോഷ്യൽ മീഡിയ പ്രചാരകരും പ്രവർത്തകരും സജീവമാണ്. സ്വർണ കള്ളക്കടത്ത് മുതലുള്ള സർക്കാർ വീഴ്ചകൾ, അധികാര ദുർവിനിയോഗം തുടങ്ങി എണ്ണമറ്റ വിഷയങ്ങളെ കൃത്യതയോടെ അവതരിപ്പിക്കാൻ യു.ഡിഎഫ്, ബി.ജെ.പി ക്യാമ്പുകൾ സൈബർ യുദ്ധമുറികളിൽ ഒരുങ്ങിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |