ചേർത്തല: എസ്.എൻ ട്രസ്റ്റ് പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ശ്രീനാരായണ സേവാ സംഘം, ശ്രീനാരായണ ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമ്മവേദി എന്നീ സംഘടനകളുടെ തീരുമാനം തോൽവി ഭയന്നാണെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോപിച്ചു.
എതിർ പാനലിനൊപ്പമുള്ള സ്ഥാനാർത്ഥികളെപ്പോലും കണ്ടെത്താൻ പറ്റാത്ത ജാള്യത മറയ്ക്കാനാണ് ബഹിഷ്കരണ ആഹ്വാനം. മത്സര രംഗത്ത് വന്ന ശേഷം അവസാനഘട്ടത്തിൽ പിൻമാറുന്നതിലൂടെയുണ്ടാവുന്ന നഷ്ടം ഇവരിൽ നിന്ന് ഈടാക്കാൻ ട്രസ്റ്റ് നേതൃത്വം നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയൻ സുരേന്ദ്രൻ,സുരാജ് നെടുമ്പ്രക്കാട്,രാജീവ് അയ്യപ്പഞ്ചേരി,ദീപക് തുറവൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |