മുക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ മുത്താലം നവോദയ ഗ്രന്ഥശാല നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്ത് നാടിന് ഉത്സവമായി. സി.ടി. കൃഷ്ണൻ, സി.ടി. ഉണ്ണികൃഷ്ണൻ എന്നിവരുടെ രണ്ടേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. തൊഴിലുറപ്പ് സഹായവും ലഭിച്ചു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി ശ്രീധരൻ, കൃഷി ഓഫീസർ പ്രിയ മോഹൻ, എ. കല്യാണിക്കുട്ടി, എ.കെ ഉണ്ണികൃഷ്ണൻ, സി. സത്യചന്ദ്രൻ, കെ. നാരായണൻ നമ്പൂതിരി, എം. സുനീർ, ടി. ശിവശങ്കരൻ, സി.ടി. ഷിജു, ഉണ്ണികൃഷ്ണൻ മുണ്ടേരി, എ.പി. സുരേഷ് ബാബു, എം. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു.