കൊച്ചി: ജില്ലയിൽ ഇന്നലെ 188പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 180 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. എട്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 233 പേർ രോഗമുക്തി നേടി. 683 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,239
വീടുകളിൽ: 18,972
കൊവിഡ് കെയർ സെന്റർ: 108
ഹോട്ടലുകൾ: 2159
കൊവിഡ് രോഗികൾ: 3038
ലഭിക്കാനുള്ള പരിശോധനാഫലം: 1029
10 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
ഫോർട്ടുകൊച്ചി: 18
രായമംഗലം: 14
കുന്നുകര: 12
ഐ.എൻ.എസ് സഞ്ജീവനി: 11
എറണാകുളം: 08
എളങ്കുന്നപ്പുഴ: 05
പള്ളുരുത്തി: 05
എടത്തല: 04
ആലങ്ങാട്: 04
കാലടി :04
കുമ്പളങ്ങി :03
കോതമംഗലം: 03
ചേരാനെല്ലൂർ: 03
കാലടി: 04
പശ്ചിമകൊച്ചിയിൽ 28 രോഗികൾ
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി-18, പള്ളുരുത്തി - 5, കുമ്പളങ്ങി - 3, മട്ടാഞ്ചേരി-2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |