203 പേർക്ക് സമ്പർക്കത്തിലൂടെ
കണ്ണൂർ: ജില്ലയിൽ 234 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 14 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽറിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 6062 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 88 പേരടക്കം 3846 പേർ ആശുപത്രി വിട്ടു. 2174 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 13908 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 90374 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 89771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
47 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ
സമ്പർക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 18, ആറളം 15, അഴീക്കോട് 3,10,16, ചപ്പാരപ്പടവ് 1, ചെറുപുഴ 13, ചിറക്കൽ 13,16, ചൊക്ലി 12, ധർമ്മടം 6, എരമം കുറ്റൂർ 5,17, കതിരൂർ 16, കല്ല്യാശ്ശേരി 9,15, കാങ്കോൽ ആലപ്പടമ്പ 9, കണ്ണൂർ കോർപ്പറേഷൻ 5,6,48, കേളകം 10, കൊളച്ചേരി 6,12, കൊട്ടിയൂർ 1, കുന്നോത്തുപറമ്പ് 8, കുറ്റിയാട്ടൂർ 7, മാലൂർ 6, മാട്ടൂൽ 3,6, പാനൂർ നഗരസഭ 31, പയ്യന്നൂർ നഗരസഭ 22,30,44, പെരളശ്ശേരി 15, പിണറായി 9,17, തലശ്ശേരി നഗരസഭ 12, തളിപ്പറമ്പ നഗരസഭ 31, കണ്ണൂർ കോർപ്പറേഷൻ 3, പാപ്പിനിശ്ശേരി 11, ന്യൂമാഹി 9 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ ആന്തൂർ നഗരസഭ 21, കോട്ടയം മലബാർ 11, മുണ്ടേരി 3, മലപ്പട്ടം 6, മയ്യിൽ 3, ശ്രീകണ്ഠാപുരം നഗരസഭ 8 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കും.
നേരത്തേ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട രാമന്തളി 6ാം വാർഡിനെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |