തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി"യിലൂടെ ഇതിനകം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) വായ്‌പാ സഹായം ലഭിച്ചത് 151 പേർക്ക്. 45 കോടി രൂപയാണ് ഇവർ നേടിയത്.
ഒരു യൂണിറ്റിന് 30 ലക്ഷം രൂപ വീതം അനുവദിച്ചു. ഇത്തരത്തിൽ, ഓരോ സാമ്പത്തികവർഷവും ആയിരം യൂണിറ്റുകൾ വീതം അഞ്ചുവർഷത്തിനകം 5,000 ചെറുകിട - ഇടത്തരം യൂണിറ്റുകളാണ് സർക്കാരിന്റെ ലക്ഷ്യം. 300 കോടി രൂപ ഇതിനായി ഓരോ വർഷത്തേക്കും നീക്കിവയ്ക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്‌ടമായവർ, മടങ്ങിയെത്തിയ പ്രവാസികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ആകെ രജിസ്റ്റർ ചെയ്‌തത് 2,365 പേർ
യോഗ്യത നേടിയത് 765 പേർ
151 പേർക്ക് രണ്ടു ബാച്ചുകളിലായി കെ.എഫ്.സി പരിശീലനം നൽകി
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനുമായി ചേർന്നാണിത്.
മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ഉടൻ ആരംഭിക്കും.
സംരംഭകർക്ക് ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപവരെയാണ് വായ്‌പ
ആശയപ്പെരുമഴ
ജനക്കൂട്ടത്തിന്റെ കണക്കെടുക്കുന്ന റോബോട്ട്, സോളാർപാനലിൽ നിന്നുള്ള വൈദ്യുതി രാത്രിയിൽ മാത്രം ഉപയോഗിക്കാവുന്ന എ.ഐ വിദ്യ, ഇൻവെർട്ടറോട് കൂടിയ എൽ.ഇ.ഡി ബൾബ്, സൈന്യത്തിനും മറ്റും ഉപയോഗിക്കാവുന്ന പ്രത്യേക പ്രതിരോധ മാസ്‌കുകൾ, മനുഷ്യ ശരീശരത്തിലെ സ്‌റ്റെം സെല്ലുകൾ ഉപയോഗിച്ച് മരുന്നും അനുബന്ധ വസ്തുക്കളുടെയും നിർമ്മാണം, ചക്കയിൽ നിന്ന് കുക്കീസ് എന്നിങ്ങനെ ധാരാളം ആശയങ്ങളാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലേക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |