തിരുവല്ല: ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങിയ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. തുകലശേരി നന്ദാവനത്തിൽ ജയകൃഷ്ണൻ (24), ചങ്ങനാശേരി മാടപ്പള്ളി പാലാഴി വീട്ടിൽ അനന്തകൃഷ്ണൻ (23) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അന്തകൃഷ്ണനെ കോട്ടയം മാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തിനാണ് സംഭവം. മഴുവങ്ങാടിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് പുറത്തിറങ്ങിയ യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. കോളേജ് പഠനകാലത്തെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 12 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികൾ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |