കൊച്ചി: കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കൽ (44) മരിച്ചു. കുണ്ടന്നൂരിലായിരുന്നു സംഭവം. ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ജെ.എസ്.ഡബ്ലിയു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. പിതാവ് ചക്കാലക്കൽ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ. സംസ്‌കാരം മരട് മൂത്തേടം പള്ളിയിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |