കോഴിക്കോട്: ജില്ലയിൽ ഇന്നലെ 260 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും പോസിറ്റീവായി. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 217 പേർക്കാണ് രോഗം ബാധിച്ചത്. കോർപ്പറേഷൻ പരിധിയിൽ 140 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കം വഴിയാണ്. അതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 2820 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. അതെസമയം ജില്ലയിലെ കൊവിഡ് ആശുപത്രികളിലും എഫ്.എൽ.ടി.സികളിലുമായി ചികിത്സയിലായിരുന്ന 306 പേർ രോഗമുക്തി നേടി. മറ്റു ജില്ലക്കാരായ 176 പേർ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് - 202, ഗവ. ജനറൽ ആശുപത്രി - 257, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 164, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 230, ഫറോക്ക് എഫ്.എൽ.ടി. സി - 120, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 425, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 124, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 130, ലിസ എഫ്.എൽ.ടി.സി പുതുപ്പാടി - 72, കെ.എം.ഒ എഫ്.എൽ.ടി.സി. കൊടുവളളി - 8, അമൃത എഫ്.എൽ.ടി.സി കൊയിലാണ്ടി - 101, അമൃത എഫ്.എൽ.ടി.സി വടകര - 96, എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി. സി - 109, പ്രോവിഡൻസ് എഫ്.എൽ.ടി.സി - 97, ശാന്തി എഫ്.എൽ.ടി.സി ഓമശ്ശേരി - 64, ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) - 91, മിംസ് എഫ്.എൽ.ടി.സി കൾ - 31, മറ്റു സ്വകാര്യ ആശുപത്രികൾ - 174, വീടുകളിൽ ചികിത്സയിലുളളവർ - 114 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്. 36 കോഴിക്കോട് സ്വദേശികൾ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. (മലപ്പുറം - 11, കണ്ണൂർ - 9 , ആലപ്പുഴ - 2 , പാലക്കാട് - 1, തൃശൂർ - 1 , തിരുവനന്തപുരം - 2, എറണാകുളം- 9, വയനാട് - 1).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |