
കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓൺലൈൻ വ്യാപാരത്തിനൊരുങ്ങി. അംഗ ഹോട്ടലുകളെ ഉൾപ്പെടുത്തി ഫുഡ് ഡെലിവറിയും റൂം ബുക്കിംഗും നവംബറിൽ ആരംഭിക്കും. ആപ്പുകൾ അന്തിമഘട്ടത്തിലാണ്.
ആദ്യം ഓൺലൈൻ ഫുഡ് ഡെലിവറിയാണ്. പിന്നാലെ റസ്റ്റോറന്റ് ടേബിൾ ബുക്കിംഗും റൂംബുക്കിംഗും ആരംഭിക്കും.
കൊവിഡാൽ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ രക്ഷിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികളുമായി അസോസിയേഷൻ രംഗത്ത് വരുന്നത്.
ആപ്പിന് അനുയോജ്യമായ പേര് ജനങ്ങൾക്ക് നിർദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. കോവളത്തെ ഹോട്ടലിൽ രണ്ട് ദിവസം സൗജന്യ താമസവും ലഭിക്കും. സെപ്തംബർ 22നകം നിർദേശിക്കണം. വെബ് സൈറ്റ് സന്ദർശിക്കുക. www.name.khra.in, 0484 2366602
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |