വയസ് 58 ആയെങ്കിലും ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂസ് സ്റ്റണ്ട് രംഗങ്ങളുടെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനുമില്ല. ടോം ക്രൂസ് പ്രധാന വേഷത്തിലെത്തുന്ന മിഷൻ ഇംപോസിബിൾ 7 നിലെ ആക്ഷൻ രംഗങ്ങൾ വൈറലാവുകയാണ്. ടോം ക്രൂസിന്റെ അത്യുഗ്രൻ ബൈക്ക് സ്റ്റണ്ട് ആണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. നോർവെയിലെ ഭീമൻ സെറ്റിൽ നിന്നുള്ള ടോം ക്രൂസിന്റെ ബൈക്ക് സ്റ്റണ്ട് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഈ പ്രായത്തിലും ഇത്രയും വഴക്കത്തോടെയും പെർഫെക്ട് ആയും ടോം സ്റ്റണ്ട് പൂർത്തിയാക്കുന്നതിനെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റണ്ട് കണ്ട് പേടിച്ചു പോയവരും ചില്ലറയല്ല. ഡ്രോണുകളും ഒരു ഹെലികോപ്ടറും സ്റ്റണ്ട് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.
കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന മിഷൻ ഇംപോസിബിൾ 7 ന്റെ ഷൂട്ടിംഗ് ജൂലായിലാണ് പുനഃരാരംഭിച്ചത്. ക്രിസ്റ്റഫർ മക്ക്വറിയാണ് ചിത്രത്തിന്റെ സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |