തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയാറാക്കാൻ, യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് പരിശോധിക്കാൻ www.cee.kerala.gov.in ൽ 19ന് പകൽ 12വരെ അവസരം. വെബ്സൈറ്രിലെ മാർക്ക് ശരിയാണെങ്കിൽ ‘No Change’ മാർക്ക് ചെയ്ത് ‘Verified and Found Mismatch’ ഓപ്ഷൻ നൽകണം. തിരുത്തലുണ്ടെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. തപാൽ, ഇ-മെയിൽ, ഫാക്സ് വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. പ്രവേശന സമയത്ത് കോളേജ് അധികൃതരുടെ പരിശോധനയിൽ വിവരങ്ങൾ തെറ്റാണെന്ന് ബോദ്ധ്യമായാൽ വിദ്യാർത്ഥികളെ അയോഗ്യരാക്കും. ഹെൽപ്പ് ലൈൻ- 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |