ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 51ലക്ഷമായി. 97,894 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗികളുടെ എണ്ണം 51,18,254 ആയി ഉയർന്നത്. ഇരുപത്തിനാലുമണിക്കൂറിനിടെ കൊവിഡ് മൂലം 1,132 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83198 ആയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. 82719 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4025079 ആയി. കഴിഞ്ഞദിവസം 11,36,613 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതലുളളതെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ ഇന്നലെ സംസ്ഥാനത്ത് 3830 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 2263 പേർ രോഗമുക്തരായി.14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 480 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശത്ത് നിന്നും 153 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3562 പേർ സമ്പർക്ക രോഗികളാണ്. അതിൽ 350 പേരുടെ ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 32,709 പേരാണ് ചികിത്സയിലുള്ളത്. 84,608 പേർ മുക്തി നേടി. 2987 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |