എസ്.ബി.ഐയുടെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്ക് (ഐ.ബി.സി) ഡൽഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അടുത്തമാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകി.
ആവശ്യമെങ്കിൽ എസ്.ബി.ഐയ്ക്ക് ഹർജിയിൽ മാറ്റം വരുത്താമെന്നും ജസ്‌റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. റിലയൻസ് കമ്മ്യൂണിക്കേഷൻസും (ആർകോം) റിലയൻസ് ഇൻഫ്രാടെല്ലും എസ്.ബി.ഐയിൽ നിന്ന് 2016ൽ 1,200 കോടി രൂപ വായ്പ എടുത്തിരുന്നു. വായ്പകൾക്ക് അനിലാണ് വ്യക്തിഗത ഗ്യാരന്റി നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെ ഐ.ബി.സി നടപടികളുമായി എസ്.ബി.ഐ മുന്നോട്ട് പോയി. ഇതിനെതിരെ അനിൽ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ.
1,000 കോടി രൂപയോ അതിലധികമോ തുകയുടെ വായ്പകൾക്ക് പ്രമോട്ടർമാർ വ്യക്തിഗത ഗ്യാരന്റി നൽകുന്നതിന് എതിരായുള്ള പുതിയ നിയമഭേദഗതി വിലയിരുത്തിയായിരുന്നു സ്‌റ്റേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |