പ്യോംഗ്യാങ്ങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ കുറിച്ചുള്ള നിർബന്ധിത പഠനം നിയമമാക്കി രാജ്യം. ഉത്തര കൊറിയയിലെ പ്രീ സ്കൂൾ വിദ്യാർത്ഥികൾ ഇനി മുതൽ ദിവസവും 90 മിനിട്ട് തങ്ങളുടെ ഭരണാധികാരിയെ കുറിച്ച് പഠിക്കണം. ഇതുകൂടി ഉൾപ്പെടുത്തിയുള്ള കരിക്കുലം ആയിരിക്കും ഇനി ഉണ്ടാവുക. മഹത്തായ പഠനം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക വിഷയം വരും തലമുറയ്ക്ക് ഉത്തരകൊറിയൻ നേതൃത്വത്തോട് സത്യസന്ധതയും വിശ്വാസ്യതയും പുലർത്താൻ ഉപകരാപ്പെടുമെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തൽ. ഉന്നിന്റെ സഹോദരി കിം ജോ യോംഗാണ് പുതിയ കരിക്കുലം സംബന്ധിച്ച് ആശയം ആദ്യം പങ്കുവച്ചത്. നിലവിൽ അഞ്ചും ആറും വയസുള്ള കുട്ടികൾ പ്രതിദിനം മുപ്പതു മിനിട്ട് തങ്ങളുടെ മുൻ ഭരണാധികാരികളായ കിം ഇൻ സംഗിന്റെയും കിം ജോംഗ് ഇല്ലിന്റെയും കുട്ടിക്കാലത്തെക്കുറിച്ച് പഠിക്കുന്നുണ്ട്. അതിനു പുറമെയാണ് പുതിയ കരിക്കുലവുമെത്തുന്നത്. റോഡിനെ വള്ളമാക്കിയ, ലക്ഷ്യങ്ങളെ നേടിയ, വായന ഇഷ്ടപ്പെട്ട കുഞ്ഞ് ഉന്നിന്റെ കഥകളാകും കുട്ടികൾക്ക് ആദ്യമായി പഠിക്കാനുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |