രോഗമുക്തി 275
കോഴിക്കോട്: ജില്ലയെ ആശങ്കയുടെ മുൾമുനയിലാക്കി കൊവിഡ് വ്യാപനം. ഇന്നലെ 545 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 490 പേർ രോഗബാധിതരായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 12 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോർപ്പറേഷൻ പരിധിയിൽ മാത്രം 167 പേരാണ് സമ്പർക്കത്തിലൂടെ രോഗികളായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. എടച്ചേരിയിൽ 94 പേർ കൊവിഡ് രോഗികളായി. 15 ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. 3421 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 275 പേർ കൂടി ഇന്നലെ രോഗമുക്തി നേടി.
വിദേശം-12
ബാലുശ്ശേരി -1, ഏറാമല -1, ഫറോക്ക് -6, മുക്കം -1,നാദാപുരം -1, പനങ്ങാട് -1, തലക്കുളത്തൂർ- 1.
അന്യസംസ്ഥാനം- 9
ഫറോക്ക് -1, കോട്ടൂർ -2, മുക്കം -3, പനങ്ങാട് -1, വില്യാപ്പളളി- 1, കർണാടക- 1
ഉറവിടം വ്യക്തമല്ലാത്തവർ -34
ആവള ചെറുവണ്ണൂർ -1, അഴിയൂർ -1, ബാലുശ്ശേരി -1, ചോറോട് -3, ഏറാമല -1, കടലുണ്ടി -2, കൊയിലാണ്ടി- 2, കോർപ്പറേഷൻ -11, കുന്ദമംഗലം -2, നാദാപുരം -2, ഒഞ്ചിയം -1, പനങ്ങാട് -1,പയ്യോളി -1, താമരശ്ശേരി -2, തിരുവമ്പാടി- 1, വാണിമേൽ- 1, ചാത്തമംഗലം-1.
സമ്പർക്കം- 490
കോഴിക്കോട് കോർപ്പറേഷൻ -156 (ചെറുവണ്ണൂർ, മാങ്കാവ്, വെസ്റ്റ് ഹിൽ, നടക്കാവ്, ചേവരമ്പലം, ഗാന്ധിറോഡ്, പുതിയകടവ്, പൊക്കുന്ന്, മലാപ്പറമ്പ്, ചക്കുംകടവ്, കണ്ണങ്കടവ്, പുതിയങ്ങാടി, മൂഴിക്കൽ, എലത്തൂർ, അത്താണിക്കൽ, കൊളത്തറ, കപ്പയ്ക്കൽ, തിരുത്തിയാട്, കണ്ടംകുളങ്ങര, പുതിയാപ്പ, എരഞ്ഞിപ്പാലം, വേങ്ങേരി, കല്ലായി, കോട്ടൂളി, പന്നിയങ്കര, കിണാശ്ശേരി, കുണ്ടുപറമ്പ്, ചേവായൂർ, നല്ലളം, ബേപ്പൂർ), എടച്ചേരി -94, ചോറോട് -29, ഫറോക്ക് -20, വില്യാപ്പളളി -19, ഒഞ്ചിയം -18, നരിപ്പറ്റ -15, നാദാപുരം -13, കടലുണ്ടി -11, കൊടുവളളി -9, ചെറുവണ്ണൂർ ആവള -3, തലക്കുളത്തൂർ- 6, മുക്കം -8, ഉണ്ണിക്കുളം -6, പനങ്ങാട്- 7 , ചെക്യാട്- 6 , താമരശ്ശേരി -5, മേപ്പയ്യൂർ -5, ബാലുശ്ശേരി -4, ചക്കിട്ടപ്പാറ -4, ചെങ്ങോട്ടുകാവ് -3, മണിയൂർ- 4, കുന്നുമ്മൽ- 3, മൂടാടി -3, കുരുവട്ടൂർ -2, ചങ്ങരോത്ത് -2, ചാത്തമംഗലം -1, ചേളന്നൂർ- 2, കായണ്ണ -3 , മടവൂർ -2, പുതുപ്പാടി -2, വടകര -1, കൊയിലാണ്ടി -1, ഒളവണ്ണ -1, പെരുവയൽ- 2, തിക്കോടി -1, വാണിമേൽ -1, കട്ടിപ്പാറ- 1, കക്കോടി -1, തൂണേരി -1. വേളം -1, അത്തോളി -1, കാക്കൂർ -1, കാരശ്ശേരി -1, കൂരാച്ചുണ്ട് -1, കുന്ദമംഗലം -3, നന്മണ്ട -1, ഓമശ്ശേരി -1, പുറമേരി -1, കൂത്താളി -1, തിരുവമ്പാടി -2, ആലപ്പുഴ സ്വദേശി -1.
സാമൂഹ്യ വ്യാപനമായി, മുൻഗണന മരണം ഒഴിവാക്കൽ
കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ 545 ആയി ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത് മരണം ഒഴിവാക്കാൻ. രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കി മരണം പരമാവധി ഒഴിവാക്കാനാണ് ശ്രമമെന്ന് കൊവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ.മൈക്കിൾ 'കേരളകൗമുദി' യോട് പറഞ്ഞു.
ആരോഗ്യ വകുപ്പ് ഭയപ്പെട്ടിരുന്നത് പോലെ സാമൂഹ്യ വ്യാപനം യാഥാർത്ഥ്യമായിരിക്കുന്നു. ഇനി മുൻകരുതൽ നടപടിയേക്കാൾ ചികിത്സയ്ക്കാണ് പ്രാധാന്യം.
സാമൂഹ്യ വ്യാപനം സംബന്ധിച്ച് ഒറ്റ വാക്കിൽ ഉത്തരം പറയാൻ കഴിയില്ല. ഒരുപാട് ഘടകങ്ങൾ ചേർന്നാണ് സാമൂഹ്യ വ്യാപനം ഉണ്ടായിരിക്കുന്നത്. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകി ആഘാതം കുറയ്ക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര സ്വകാര്യ ആശുപത്രികളുടെ സേവനവും ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളുമായി കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചത്.സ്വകാര്യ ആശുപത്രി ഡോക്ടർമാർക്ക് കൊവിഡ് ചികിത്സാ പരിശീലനവും നൽകുന്നുണ്ട്.
കൊവിഡ് പരിശോധന കൂട്ടിയത് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. നേരത്തെ ദിവസം 1000 - 1500 കൊവിഡ് പരിശോധനകളാണ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിന പരിശോധന 5000ത്തിന് മുകളിലാണ്. രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മരണം നിരക്ക് നിയന്ത്രണ വിധേയമാണ്. ജനങ്ങളുടെ പൂർണ സഹകരണം കൊണ്ടേ കൊവിഡിനെ പിടിച്ച് കെട്ടാൻ സാധിക്കുകയുള്ളൂവെന്നും ഡോ.മൈക്കിൾ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |