തിരുവനന്തപുരം: ബംഗാളിലും ത്രിപുരയിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അരങ്ങേറിയ വലതുപക്ഷ പിന്തിരിപ്പൻ മഴവിൽ സഖ്യത്തിന്റെ കേരളപ്പതിപ്പിനാണ് അരങ്ങൊരുങ്ങുന്നതെന്ന് സി.പി.എം മുഖപത്രം. നിഷ്പക്ഷ മുഖംമൂടിയണിഞ്ഞ ഇടതുപക്ഷ വിരുദ്ധർ മുതൽ അഴിമതി ഭരണം വരണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപിതതാൽപര്യക്കാർ വരെ ഇതിൽ ഒരുമിക്കുന്നുവെന്നും പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
'ഇടതുപക്ഷ സർക്കാരിനെ ആരോപണങ്ങളുടെ പുകമറയിലാക്കാൻ വിമോചനസമര കാലത്തെന്ന പോലെ വലുതുപക്ഷവും സ്ഥാപിതതാൽപര്യക്കാരും വർഗീയ ശക്തികളും ഒന്നിക്കുകയാണ്. വിമോചന സമരകാലത്തേതിൽ നിന്ന് വ്യത്യസ്തമായി സംഘപരിവാറിന്റെ നേരിട്ടുള്ള ഇടപെടലിലും നിയന്ത്രണത്തിലുമാണ് ഇപ്പോഴത്തെ കരുനീക്കങ്ങൾ. എങ്ങനെയും അധികാരം തിരിച്ചു പിടിക്കാൻ നടത്തുന്ന കൈവിട്ട കളിയിൽ സംഘപരിവാറിന്റെ കളിപ്പാവകളാവുകയാണ് കോൺഗ്രസും ലീഗും. വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ താൽപര്യങ്ങളും നിലപാടുകളുമുള്ള വലതുപക്ഷ വർഗീയ ശക്തികളുടെ വിചിത്രമായ കൂട്ടുകെട്ടാണ് രുപം കൊള്ളുന്നത്. പഴയ കോലീബി സഖ്യകാലത്ത് നിന്ന് വിനാശകരമായ അധികാര ശക്തിയായി സംഘപരിവാർ മാറിയിട്ടുണ്ടെന്ന് ലീഗിനെ പിന്തുണയ്ക്കുന്നവർ ഓർക്കണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |