തിരുവനന്തപുരം: കേരളകൗമുദി സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം നേടാൻ അവസരം. മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദിയും ഐ.എ.എസ് കോച്ചിംഗ് ശൃഖലയായ എ.എൽ.എസ് ഐ.എ.എസും സംയുക്തമായി ആരംഭിച്ച സിവിൽ സർവീസ് പരിശീലന സ്കോളർഷിപ്പ് പദ്ധതി മൂന്നാം വർഷത്തിലേക്ക്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുക എന്ന ദൗത്യമാണ് കേരളകൗമുദി ഏറ്റെടുക്കുന്നത്.
എല്ലാ വർഷവും സിവിൽ സർവീസ് പരീക്ഷാ റാങ്ക് ലിസ്റ്റിലെ 20 ശതമാനം വിദ്യാർത്ഥികളും എ.എൽ.എസ് ഐ.എ.എസിൽ കോച്ചിംഗ് പൂർത്തിയാക്കിയവരാണ്. ഈ വർഷം 829 പേരുടെ റാങ്ക് ലിസ്റ്റിൽ 172 പേരും എ.എൽ.എസിന്റെ വിവിധ ശാഖകളിൽ പരിശീലനം നേടിയവരാണ്.
ഡിഗ്രി കഴിഞ്ഞവർക്കും, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനമാണ്. ഡിഗ്രി പൂർത്തിയായവർക്ക് ഒരു വർഷം ഫുൾടൈമായി മെയിൻ കം പ്രിലിമിനറി കോഴ്സിന് ചേരാം. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഇന്റർവ്യൂവിനുള്ള പരിശീലനവും ലഭിക്കും. എല്ലാ ആഴ്ചയും പരീക്ഷ നടത്തി ഓൾ ഇന്ത്യാ തലത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിങ്കൾ മുതൽ ശനി വരെയാണ് ക്ളാസുകൾ. സ്കോളർഷിപ്പ് തുക കഴിച്ച് 82,600 രൂപ വിദ്യാർത്ഥികൾ രണ്ടു ഗഡുക്കളായി അടച്ചാൽ മതിയാകും.
കോളേജ് വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ ഐ.എ.എസ് ഗ്രാജുവേഷൻ പ്ലസ് കോഴ്സിൽ ചേരാം. ആദ്യ വർഷം ഫൗണ്ടേഷൻ കോഴ്സ്. രണ്ടാം വർഷം അഡ്വാൻസ്ഡ് ഫൗണ്ടേഷൻ കോഴ്സ്. പി.എസ്.സിയുടേത് ഉൾപ്പെടെ ഏത് മത്സരപരീക്ഷയും ജയിക്കാൻ പ്രാപ്തരാക്കുന്നവിധമാണ് പാഠ്യപദ്ധതി. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. 74,340 രൂപയാണ് ഫീസ്. ഈ മാസം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ 60,000 രൂപ അടച്ചാൽ മതിയാകും. ബാക്കി തുക കേരളകൗമുദി സ്കോളർഷിപ്പായി കോച്ചിംഗ് സെന്ററിന് നൽകും. അഡ്മിഷൻ സമയം 20,000 രൂപ അടച്ചാൽ മതിയാകും. ഈ മാസം ചേരുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇന്ത്യയിൽ 93 ശാഖകളുള്ള എ.എൽ.എസ് ഐ.എ.എസിന്റെ തിരുവനന്തപുരം ശാഖ കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895074949 (എ.യു പ്രസാദ്, സൗത്ത് ഇന്ത്യൻ മേധാവി, എ.എൽ.എസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |