വാഷിംഗ്ടൺ: പാത്രം കഴുകാനുള്ള 'സിങ്ക്' കണ്ടാൽ കുഞ്ഞിപ്പക്ഷിക്ക് മോഹം അടക്കാനാവില്ല. അപ്പോത്തന്നെ കുളിക്കണം. കിളിയുടെ സിങ്കിലെ കുളി സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
'വെൽക്കം ടു നേച്ചർ" എന്ന ട്വിറ്ററിലൂടെയാണ് 'കിളിക്കുളി" വൈറലായത്.
എന്റെ കിളിക്ക് സിങ്ക് കണ്ടാൽ കുളിക്കണം. ടാപ്പിലൂടെ വരുന്ന വെള്ളം തന്റെ കുഞ്ഞിക്കൊക്കു കൊണ്ട് കൊത്തിക്കുടിക്കാൻ എന്നും വിഫല ശ്രമം നടത്തുമെങ്കിലും ആ കുളി കാണാൻ ഒരു രസമാണ് എന്ന കമന്റോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ തവണ നനയുമ്പോഴും ചിറകുവിടർത്തി കുടഞ്ഞ് വീണ്ടും കിളി ടാപ്പിനടുത്തേക്ക് പോകും. താഴെ ഒരു പാത്രം വച്ച് കിളിക്ക് വിശാലമായി കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീഡിയോ ഇതിനകം 2.5ലക്ഷത്തോളം പേർ കണ്ടു. ആയിരക്കണക്കിന് പേർ കമന്റ് ചെയ്തു. മൃഗങ്ങളുടെ വൃത്യസ്തവും രസകരവുമായ വീഡിയോകളാണ് വെൽക്കം ടു നേച്ചറിലൂടെ ആളുകൾ പങ്കുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |