തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനങ്ങളിൽ 107 എണ്ണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രിസഭാ ഉപസമിതി അദ്ധ്യക്ഷനായ മന്ത്രി എ.കെ. ബാലൻ. മൊത്തം 807 ഫയലുകളാണ് പരിശോധിച്ചത്. അതിൽ ചിലതൊക്കെ ചെറിയ തിരുത്തലുകൾ കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു. ബാക്കിയുള്ളവയുടെ നടപടികൾ ഉൾപ്പെടെ എല്ലാം വിശദമായി താമസിയാതെ പുറത്തുപറയുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിശോധിച്ച ഫയലുകളിൽ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിൽ 107എണ്ണത്തിലാണ് വലിയ ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അത് ബന്ധപ്പെട്ട ഭരണനിർവഹണവകുപ്പുകളിൽ നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്. അത് ഒരു നീണ്ട പ്രക്രിയയാണ്. പൂർത്തിയാകാൻ കുറച്ചുസമയം എടുക്കും. ബാക്കിയുള്ളവയിൽ പലതിലും പല തീരുത്തലുകളും വരുത്തിക്കഴിഞ്ഞു. ചിലതിലൊക്കെ നേരത്തെ നടപടികൾ സ്വീകരിച്ചു.
പലർക്കും ലക്കും ലഗാനുമില്ലാതെ ഭൂമി നൽകിയിട്ടുണ്ട്. അവയൊക്കെ ഇനി തിരിച്ചുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.
കേരളം തീവ്രവാദികളുടെ കേന്ദ്രമാണോയെന്ന് കേന്ദ്ര മന്ത്രിപറഞ്ഞെങ്കിൽ അദ്ദേഹത്തിന് അതുസംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടായിരിക്കും. അത് സംസ്ഥാന സർക്കാരിന് കൈമാറണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |