കുന്നത്തൂർ: ശ്രീനഗറിലേക്ക് മടങ്ങേണ്ട ദിവസം കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ സൈനികനെ കാണാതായി. കുന്നത്തൂർ നടുവിൽ ഇടവനവിള വീട്ടിൽ ബാബുവിന്റെയും രാധാമണിയുടെയും മകൻ വിനീതാണ് (32) ഇന്നലെ രാവിലെ 10.30 ഓടെ ആറ്റിൽ ചാടിയത്.
കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ പാറക്വാറിയിൽ ചാടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തിരിപ്പിച്ച് തിരിച്ചയച്ചിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബാ ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയെ തുടർന്ന് ആറ്റിലെ ജലനിരപ്പ് ഉയർന്നതും കുത്തൊഴുക്കും തെരച്ചിലിന് തടസമായി. തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സും ശാസ്താംകോട്ട പൊലീസും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |