കാഠ്മണ്ഡു: ഓക്സിജൻ കുപ്പികളുടെ സഹായമില്ലാതെ പത്തു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ച ആങ് റിത ഷെർപ്പ (72 ) അന്തരിച്ചു. തലച്ചോറിനും കരളിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. നേപ്പാളിലെ ജോർപതിയിലുള്ള വീട്ടിൽ വെച്ചാണ് മരിച്ചത്.
1983 മുതൽ 1996 വരെയുള്ള കാലഘട്ടങ്ങളിലാണ് ഷെർപ്പ എവറസ്റ്റ് കീഴടക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കയറിയ പത്തുതവണയും ഷെർപ്പ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിച്ചിട്ടില്ല. ഇതിന്റെ പേരിൽ 2017ൽ ഗിന്നസ് വേൾഡ് റെക്കോഡും അവരെ തേടി എത്തി. 1987ൽ അതി ശൈത്യകാലത്ത് ഓക്സിജന്റെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ എന്ന റെക്കോഡും സ്നോ ലെപ്പഡ് എന്ന് വിളിപ്പേരുള്ള ഷെർപ്പയുടെ പേരിലുണ്ട്.ഹിമാല പ്രദേശങ്ങളിൽ ജീവിക്കുന്ന വിഭാഗക്കാരാണ് പർവതാരോഹരണത്തിൽ പ്രഗൽഭരായ ഷെർപ്പകൾ.
വടക്കൻ നേപ്പാളിലെ ഇലാജുംഗാണ് ഷെർപ്പയുടെ സ്വദേശം. ന്യൂസിലാൻഡിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം അമേരിക്കയിലെ വന്യ ജീവി പാർക്കിൽ ജോലി നോക്കവേ പർവതാരോഹണത്തിൽ കമ്പം വർദ്ധിച്ചു. 1992ൽ ഹിമാലയൻ മേഖലയിലെ പ്രകൃതി സംരക്ഷണത്തിനായി പുറപ്പെട്ടു. തുടർന്ന് ജോലി ഉപേക്ഷിച്ച് എവറസ്റ്റ് കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |