ന്യൂഡൽഹി: കവിയും സാമൂഹിക പരിഷ്‌കർത്താവും കേരള കൗമുദിയുടെ ആദ്യ എഡിറ്ററുമായ മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി തപാൽ സ്‌റ്റാമ്പ് പുറത്തിറക്കണമെന്ന് അടൂർ പ്രകാശ് എം. പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരുവിന്റെ ശിഷ്യനും തികഞ്ഞ പണ്ഡിതനുമായിരുന്ന മൂലൂർ 1914-28 കാലഘട്ടത്തിൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. സാമൂഹിക അനീതികൾക്കെതിരായ ഉറച്ച നിലപാടും കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |