കോട്ടയം: ജില്ലയിൽ 262 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 256 പേർക്കും സമ്പർക്കത്തിലൂടെയാണ് . ആറു പേർ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി.
ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 101 പേർ സ്ത്രീകളും 131 പേർ പുരുഷൻമാരും 30 പേർ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 17 പേർക്ക് രോഗം ബാധിച്ചു.
കോട്ടയം -37, പനച്ചിക്കാട് -20, ഈരാറ്റുപേട്ട -13, അയർക്കുന്നം -11, ആർപ്പൂക്കര -10, എലിക്കുളം, പുതുപ്പള്ളി -9 വീതം, തിരുവാർപ്പ് -8, രാമപുരം, ചങ്ങനാശേരി -7വീതം, കല്ലറ, കുമരകം, വാഴപ്പള്ളി -6 വീതം, മണർകാട്, മീനച്ചിൽ, പൂഞ്ഞാർ -5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 274 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8223 പേർ രോഗബാധിതരായി. 5421 പേർ രോഗമുക്തി നേടി. 19755 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |