ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബാബുൽ സുപ്രിയോ ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. ഇത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം മൂന്നുതവണ യോഗം ചേർന്നുവെന്നും സംസ്ഥാന സർക്കാരുകളുടെ അപേക്ഷകളും നിർദ്ദേശങ്ങളും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കരട് വിജ്ഞാപനത്തിന്റ കാലാവധി സെപ്‌തംബർ 26ന് തീരും. അന്തിമ വിജ്ഞാപനത്തിൽ തീരുമാനമാകാത്തതിനാൽ കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുകയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കുറെനാളായി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |