ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില തറപറ്റിയപ്പോൾ ആവശ്യത്തിന് റിസർവ് ശേഖരം വാങ്ങിക്കൂട്ടിവച്ച് ഇന്ത്യ നേടിയത് 48,000 കോടി രൂപ. ഏപ്രിൽ, മേയ് മാസങ്ങളിൽ ബാരലിന് ശരാശരി 19 ഡോളർ വച്ചായിരുന്നു ഇടപാട്. സമീപകാലത്ത് ക്രൂഡ് ഓയിലിന് ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ മാസങ്ങളാണിത്.
രാജ്യത്തെ അടിയന്തര ക്രൂഡ് ആവശ്യങ്ങൾ നേരിടാനായി കേന്ദ്രസർക്കാർ ഫണ്ട് നീക്കിവയ്ക്കാറുണ്ട്. 5.33 ദശലക്ഷം ടണ്ണാണ് ഇന്ത്യയുടെ ക്രൂഡ് റിസർവ്. ഇതിന്റെ പകുതി സ്റ്റോക്കുള്ളപ്പോഴാണ് വിലക്കുറവിൽ നിന്ന് നേട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഇന്ത്യ സ്ട്രാറ്റജിസ് പെട്രോളിയം റിസർവ് ലിമിറ്റഡ് എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനാണ് പെട്രോളിയം ശേഖരം കൈകാര്യം ചെയ്യേണ്ട ചുമതല. ഈ കമ്പനിക്ക് കീഴിൽ മംഗലാപുരം, വിശാഖപട്ടണം, പാടൂർ എന്നിവിടങ്ങളിലാണ് സംഭരണശാലകൾ. പാടൂരും, ജയ്‌പൂരുലും രണ്ടെണ്ണന നിർമ്മാണത്തിലാണ്. നിലവിൽ സംഭരണശേഷി മുഴുവൻ ക്രൂഡോയിൽ സൂക്ഷിച്ചിട്ടുണ്ട്.
രാജസ്ഥാനിലും ഗുജറാത്തിലും പുതിയ സംഭരണ കേന്ദ്രങ്ങളുടെ പണി ഉടനാരംഭിക്കും. ഇവ കൂടി കമ്മിഷൻ ചെയ്താൽ ഒരു മാസത്തേക്കുള്ള ക്രൂഡ് ഓയിൽ സംഭരിക്കാനാകും.
കൂടാതെ സംഭരണ ശേഷി മൂന്നുമാസത്തേക്കുള്ളതാക്കാൻ പുതിയ സംഭരണശാലകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യ സ്ട്രാറ്റജിസ് പെട്രോളിയം റിസർവ് ലിമിറ്റഡിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
സംഭരണ ശേഷി വർദ്ധിപ്പിച്ചാൽ ക്രൂഡിന് വില കുറയുന്ന അവസരം മുതലെടുത്ത് രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ലാഭിക്കാനാകും.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായും സൗദി ആരാംകോയുമായി ഇന്ത്യ സ്ട്രാറ്റജിസ് പെട്രോളിയം റിസർവ് ലിമിറ്റഡ് എണ്ണ വാങ്ങലിനായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യ സ്ട്രാറ്റജിസ് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ 1.5 ദശലക്ഷം ടൺ ശേഷിയുള്ള മംഗലൂരു സംഭരണ ശാലയുടെ പകുതിഅബുദാബി നാഷണൽ ഓയിൽ കമ്പനിയ്ക്കും വിശാഖപട്ടണത്തെ ഒരു ദശലക്ഷം ടൺ ശേഷി ഇറാക്കിലെ ബസ്ര ഓയിലിനും പാട്ടത്തിനും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |