ന്യൂഡൽഹി: ഏറ്റവും ദൈർഘ്യം കുറഞ്ഞ രണ്ടാമത്തെ മൺസൂൺ സമ്മേളനമെന്ന ചരിത്രം കുറിച്ചാണ് രാജ്യസഭ ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. സെപ്തംബർ 14ന് ആരംഭിച്ച് ഒക്ടോബർ 1 വരെ നിശ്ചയിച്ച സമ്മേളനം കൊവിഡ് സാഹചര്യത്തിൽ 10 ദിവസം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. 1979 ജൂലായിലെയും 1999 ഒക്ടോബറിലെയും മൺസൂൺ സമ്മേളനത്തിൽ ആറു ദിവസം മാത്രമാണ് രാജ്യസഭ ചേർന്നത്. 1979 ആഗസ്റ്റ് 20ന് ചേർന്ന സമ്മേളനമായിരുന്നു ഏറ്റവും കുറഞ്ഞദിവസം ചേർന്നത്. ഒരു ദിവസം മാത്രം.
ഇക്കുറി സമ്മേളനം സംഭവബഹുലമായിരുന്നു. കർഷക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ മോശം പെരുമാറ്റത്തിന് എട്ട് എം.പിമാർക്ക് സസ്പെൻഷൻ ലഭിച്ചു. നിർണായകമായ മൂന്ന് കാർഷിക ബില്ലുകൾ, മൂന്ന് തൊഴിൽ കോഡ് ബില്ലുകൾ എന്നിവയടക്കം 25 ബില്ലുകൾ പാസാക്കി.15 ബില്ലുകൾ പാസാക്കുകയും ആറ് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തത് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേഷമുള്ള അവസാന രണ്ടുദിവസം കൊണ്ടാണെന്നതും ശ്രദ്ധേയം. പ്രതിപക്ഷ പ്രതിഷേധത്തിൽ 3.15 മണിക്കൂർ സമ്മേളനം തടസപ്പെട്ടു. 1567 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |