ന്യൂഡൽഹി:സുദർശൻ ടി.വി. സംപ്രേഷണം ചെയ്ത യു.പി.എസ്.സി. ജിഹാദ് എന്ന പരിപാടി പ്രഥമദൃഷ്ട്യാ ചട്ടങ്ങൾ ലംഘിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. മത വിഭാഗങ്ങളെ ആക്ഷേപിക്കുകയോ നീചമായി ചിത്രീകരിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങളോ വാക്കുകളോ അഥവാ വർഗീയ നിലപാടുകളോ പ്രചരിപ്പിക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന കേബിൾ ടി.വി. നെറ്റ്‌വർക്ക് ചട്ടങ്ങൾ സംബന്ധിച്ച വാർത്താവിതരണ മന്ത്രാലയത്തിന്റെ 1994ലെ മാർഗനിർദേശങ്ങളുടെ ലംഘനമാണിതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
സെപ്തംബർ 28ന് മുമ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി തന്നില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
വിശദീകരണം ലഭിച്ച ശേഷം ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.ചാനൽ നൽകുന്ന വിശദീകരണത്തിന്റെ കോപ്പി കൈമാറാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |