ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി സൗദി. ആയിരക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ജനറൽ അതോറിട്ടി ഒഫ് സിവിക് ഏവിയേഷൻ(ജി.എ.സി.എ) ഇന്നലെ പുറത്തിറക്കിയ ഉത്തരവ്.
നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക്.മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ എത്ര കാലത്തേക്കാണ് യാത്രാനിരോധനമെന്ന് ജി.എ.സി.എ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സൗദി സർക്കാരിന്റെ ക്ഷണമുള്ളവർക്ക് യാത്രാവിലക്കില്ല.നേരത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സ്റ്റെപ്തംബർ 30 വരെ സൗദി നിറുത്തിവച്ചിരുന്നു. ഇവ ഭാഗികമായി പുനഃസ്ഥാപിക്കാൻ സൗദി അടുത്തിടെയാണ് തീരുമാനിച്ചത്. ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |