പാലോട്: തുടർച്ചയായ രണ്ടാമതും സ്വച്ഛ്ഭാരത് ജില്ലാ പുരസ്‌കാരത്തിന്റെ നിറവിലാണ് ചൂടൽ എൻ.എം.എ.സി ഗ്രന്ഥശാല. നാടിന്റെ സാംസ്കാരികവും കലാപരവുമായ പുരോഗതിക്കായി നാട്ടിലെ ചെറുപ്പക്കാരടങ്ങിയ സംഘം 1983ലാണ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് രൂപീകരിച്ചത്. 1989ൽ ക്ലബിന് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.ചൂടൽ തമ്പിസാർ നൽകിയ സ്ഥലത്ത് കൂട്ടായ്മയിലൂടെ ഗ്രന്ഥശാലയ്‌ക്ക് കെട്ടിടമുയർന്നു. നാടൻ കലകളുടെയും കായിക ഇനങ്ങളുടെയും പ്രചാരണവും പരിശീലനവും ഗ്രന്ഥശാലയെ പ്രശസ്‌തമാക്കി. മൺമറഞ്ഞുപോയ വിൽക്കഥാമേള എന്ന കലാരൂപത്തെ അരങ്ങിലെത്തിച്ചും വടംവലിയെ മലയോര മേഖലയിൽ കൂടുതൽ ശ്രദ്ധേയമാക്കിയും എൻ.എം.എ.സി ഗ്രന്ഥശാലയായിരുന്നു.ജില്ലാ കബഡി അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലയ്ക്ക് നിരവധി പുരുഷ, വനിത കബഡി താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞു. നിലവിൽ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾക്കനുസരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ഇക്കൊല്ലത്തെ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ-ബ്ലോക്ക് കായിക മേളയ്‌ക്കും ഗ്രന്ഥശാല വേദിയായി. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് വീടുകളിൽ പുസ്തകമെത്തിക്കുകയും ഓൺലൈൻ പഠനകേന്ദ്രമൊരുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |