ആലുവ: കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷിനെ (30) പൊലീസ് അറസ്റ്റുചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാളെ പെരുമ്പാവൂരിലെ ഒരു കടയിൽനിന്ന് പണം മോഷ്ടിച്ച കേസിലാണ് ബുധനാഴ്ച പിടികൂടിയത്. തുടർന്ന് രാത്രി കൊവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു.
സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എസ്.എച്ച്.ഒ സി. ജയകുമാർ, എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐമാരായ വിനോദ്, രാജേന്ദ്രൻ, സി.പി.ഒമാരായ രൂപേഷ്, സിജോ പോൾ, സിയാദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |