തിരുവനന്തപുരം: സ്ത്രീകളെയും ഫെമിനിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബറായ വിജയ് പി. നായരുടെ മേൽ കരിമഷി തളിച്ച് ഡബ്ബിങ്ങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സനയും. ഇയാളുടെ മേൽ കരിമഷി തളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ ഫേസ്ബുക്ക് ലൈവ് ദിയ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
യുട്യൂബില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഇയാളെ ആക്രമിച്ചത്. ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ താവളത്തിലെത്തിയാണ് ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകൾ ഇയാൾക്ക് മേൽ കരിമഷി ഒഴിച്ചത്.
അല്‍പം മുന്‍പാണ് സംഭവം ഉണ്ടായത്. വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ യൂട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കൽ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താമസസ്ഥലത്തു നിന്നും ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയി എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |