കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 67-ാം ജൻമദിനം അമൃതപുരിയിലും ലോകമെമ്പാടും ഇന്ന് ഭക്തിനിർഭരമായി ആഘോഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങളും ആഘോഷങ്ങളും പൂർണമായും ഒഴിവാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വർഷവും സേവനോത്സവമായി നടത്തുന്ന ജന്മദിനം ഈ വർഷം സാധനാ ദിനമായി നടത്താൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിക്കുകയായിരുന്നു.
വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാ നിർഭരമായി ജൻമദിനത്തെ വരവേൽക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികൾ ഇന്ന് പുലർച്ചെ 6 മുതൽ ഉച്ചയ്ക്ക് 1വരെ ലോകം നേരിടുന്ന ദുർഘടസന്ധിയെ അതിജീവിക്കാനുള്ള ആദ്ധ്യാത്മിക സാധനകൾ അനുഷ്ഠിക്കുമെന്നും സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |