വടക്കാഞ്ചേരി: ലൈഫ് മിഷൻ കേസിൽ അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം വടക്കാഞ്ചേരി നഗരസഭയിലെത്തി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധന രണ്ടര മണിക്കൂർ നീണ്ടുനിന്നു.
ഇന്നലെ രാവിലെ 10.35ന് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ഫയൽ ആവശ്യപ്പെട്ടുള്ള കത്ത് നഗരസഭാ സെക്രട്ടറി കെ.എം മുഹമ്മദ് അനസിന് കൈമാറി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സെക്രട്ടറി കൈമാറി.
ലൈഫ് കെട്ടിട നിർമ്മാണത്തിന് 2019 സെപ്തംബറിൽ നഗരസഭ നൽകിയ പെർമിറ്റ്, നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനായി ഇലക്ട്രിസിറ്റി ബോർഡിൽ അടച്ച രണ്ടര ലക്ഷം രൂപയുടെ രേഖകൾ എന്നിവയുടെ ഒറിജിനൽ ഫയലുകളാണ് കൈമാറിയത്.
ജില്ലാ ടൗൺ പ്ലാനറുടെ അപ്രൂവൽ പ്രകാരമുള്ള രേഖകളിലാണ് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് പെർമിറ്റ് അനുവദിച്ചതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. പെർമിറ്റിനായി ലൈഫ് മിഷൻ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
"ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന വിജിലൻസിന് കൈമാറിയ രേഖകളാണ് സി.ബി.ഐക്കും നൽകിയത്.
ശിവപ്രിയ സന്തോഷ്, ചെയർപേഴ്സൺ
വടക്കാഞ്ചേരി നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |