കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്ന് തന്നെ. ഇന്നലെ 837 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 5 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും രോഗികളായി. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 789 പേരാണ് കൊവിഡ് രോഗികളായത്. കോർപ്പറേഷൻ പരിധിയിൽ മാത്രം സമ്പർക്കത്തിലൂടെ 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇന്നലെ 6415 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം 465 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റ് ജില്ലയിൽ നിന്നുള്ള 266 കൊവിഡ് രോഗികൾ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്..
ചികിത്സയിൽ കഴിയുന്നവർ
കോഴിക്കോട് മെഡിക്കൽ കോളേജ്-194, ഗവ. ജനറൽ ആശുപത്രി-273 , ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി- 136, കോഴിക്കോട് എൻ.ഐ.ടി.എഫ്.എൽ.ടി.സി- 140, ഫറോക്ക് എഫ്.എൽ.ടി.സി- 120, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി- 286, എ.ഡബ്ല്യു.എച്ച്.എഫ്.എൽ.ടി.സി-122, മണിയൂർ നവോദയ എഫ്.എൽ.ടി.സി-157, ലിസ എഫ്.എൽ.ടി.സി. പുതുപ്പാടി-65, കെ.എം.ഒ എഫ്.എൽ.ടി.സി. കൊടുവളളി-72, അമൃത എഫ്.എൽ.ടി.സി കൊയിലാണ്ടി-91, അമൃത എഫ്.എൽ.ടി.സി. വടകര-75, എൻ.ഐ.ടി നൈലിറ്റ് എഫ്.എൽ.ടി.സി-41, പ്രോവിഡൻസ് എഫ്.എൽ.ടി.സി-87, ശാന്തി എഫ്.എൽ.ടി.സി, ഓമശ്ശേരി-67, എം.ഇ.ടി.എഫ്.എൽ.ടി.സി. നാദാപുരം-74, ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ)-91, എം.ഇ.എസ് കോളേജ്, കക്കോടി-55, ഇക്ര ഹോസ്പിറ്റൽ-89, ബി.എം.എച്ച് -84, മൈത്ര ഹോസ്പിറ്റൽ-19, നിർമ്മല ഹോസ്പിറ്റൽ-9, ഐ.ഐ.എം കുന്ദമംഗലം-76, കെ.എം.സി.ടി നഴ്‌സിംഗ് കോളേജ്-112 കെ.എം.സി.ടി ഹോസ്പിറ്റൽ-131, എം.എം.സി ഹോസ്പിറ്റൽ-109, മിംസ് എഫ്.എൽ.ടി.സി കൾ- 43, കോ ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം-3, ഉണ്ണികുളം എഫ്.എൽ.ടി.സി-15, റേയ്‌സ് ഫറോക്ക്-32, ഫിംസ് ഹോസ്റ്റൽ-82, മറ്റു സ്വകാര്യ ആശുപത്രികൾ-47.
വീടുകളിൽ ചികിത്സയിലുള്ളവർ- 2800
മറ്റ് ജില്ലകളിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ
(മലപ്പുറം-17, കണ്ണൂർ-12, ആലപ്പുഴ-02 , പാലക്കാട്- 01, തൃശൂർ-02, തിരുവനന്തപുരം-03, എറണാകുളം-04, വയനാട് -05, കാസർകോട് -01).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |