തിരുവനന്തപുരം: കൊവിഡ് വ്യാ പനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സമരങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സർവ്വകക്ഷി യോഗത്തിൽ ബി.ജെ.പി നൽകിയ ഉറപ്പ് മുഖവിലയ്ക്കെടുക്കാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമരം നിറുത്തില്ലെന്നും ശക്തമായി നടത്തുമെന്നുമാണ് ബി.ജെ.പി പ്രതിനിധി പറഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും പറഞ്ഞു . നമുക്ക് ആ ഭാഗമെടുക്കാം. അവിടെ നിൽക്കുന്നതാണ് നല്ലത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നതിൽ യോഗത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു. സമരം ചെയ്യുന്നത് ജനാധിപത്യപരമായ അവകാശമാണ്. അത് തടയാനൊന്നും സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാലിപ്പോൾ കൊവിഡ് വ്യാപനം തടുത്തുനിറുത്തുന്നതിൽ സഹായകരമായ നിലപാടുണ്ടാകണം. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. അദ്ദേഹം അവരുടെ കക്ഷി നേതാക്കളുമായെല്ലാം കൂടിയാലോചിച്ച ശേഷം ഇതേ രീതിയിലുള്ള സമരമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു.
വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് ക്വാറന്റൈനിൽ പത്ത് ദിവസം കഴിഞ്ഞ ശേഷം രോഗലക്ഷണമില്ലെങ്കിൽ പരിശോധനയില്ലാതെ ഡിസ്ചാർജാവാമെന്നത് ഇപ്പോൾ ആലോചിക്കുന്നില്ല. സമൂഹത്തിലത് തെറ്റിദ്ധാരണയുണ്ടാക്കും. എണ്ണം വല്ലാതെ കൂടുന്ന ഘട്ടത്തിൽ ആലോചിക്കാം- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |