തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ, എയ്ഡഡ്, സ്വാശ്രയ ടീച്ചർ ട്രെയിനിംഗ് കോളേജുകളിലെയും, കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിലെയും ബി.എഡ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. http://admission.keralauniversity.ac.in ലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷകൾ മാറ്റി
ഒക്ടോബർ 7ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുൾ ടൈം/പാർട് ടൈം, എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് (സി.യു.സി.എസ്.എസ്.), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (സി.യു.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ മാറ്റി.
രണ്ടാം അലോട്ട്മെന്റ്
അഫ്സൽ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സർവകലാശാലാ വെബ്സൈറ്റിൽ അഫ്സൽഉലമ (പ്രിലിമിനറി) ലോഗിൻ വഴി അലോട്ട്മെന്റ് പരിശോധിച്ച ശേഷം മാൻഡേറ്ററി ഫീസടയ്ക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി വിദ്യാർത്ഥികൾക്ക് 115 രൂപയും മറ്റുള്ളവർക്ക് 480 രൂപയുമാണ് ഫീസ്. 6 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |