തിരുവനന്തപുരം: ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചതിനൊപ്പം കെ.എസ്.ഇ.ബിയിലും ലീവ് സറണ്ടർ ഉൾപ്പെടെയുള്ളവ നീട്ടിവച്ചിരുന്നു. ഈ തീരുമാനമാണ് ബോർഡ് യോഗം മാറ്റിയത്.
ഏപ്രിൽ 30 വരെ പാസാക്കിയ ബില്ലുകൾ ഈ മാസം തന്നെ നൽകും. മേയിൽ പാസാക്കിയ ബില്ലുകൾ അടുത്തമാസം നൽകും. സാമ്പത്തിക നില മെച്ചപ്പെട്ടതുകൊണ്ടും യൂണിയനുകളിൽ നിന്നുള്ള സമ്മർദം മൂലവുമാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |