ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ മലയാളിയുടെ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്‍. ബാലന്റെ പാട്ടുകള്‍ മലയാളിക്കത്രമേല്‍ ഹരമായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെയും രവീന്ദ്രന്‍ മാസ്റ്ററുടേയുമൊക്കെ പാട്ടുകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ആ ഗാനമേളകളുടെ മുഖ്യ ആകര്‍ഷണം.
വിനയന്റെ സംവിധാനത്തില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ് പന്തളം ബാലന്റേതായി ഇനി പുറത്തു വരാനുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ഒരു പ്രധാന മുഖ്യധാരാ ചിത്രത്തില്‍ ബാലന്‍ പാട്ടു പാടുന്നത്. ഇപ്പോൾ ഇതാ ബാലനുമൊത്തുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് എം ജയചന്ദ്രൻ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'എന്റെ സംഗീത ജീവിതത്തില്‍ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന്. ഗോകുലം ഗോപാലന്‍ സര്‍ പ്രൊഡ്യൂസ് ചെയ്തു വിനയന്‍ സര്‍ ഡയറക്റ്റ് ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട് ' എന്ന സിനിമയില്‍ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലന്‍ പാടുന്നു. ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു എന്റെ ഒരു പാട്ടിനു വേണ്ടി നമ്മള്‍ ഒത്തു കൂടണം എന്നത്.
ബാലന്റെ പ്രാഗല്‍ഭ്യം വാക്കുകള്‍ക്കു അപ്പുറമാണ്. പണ്ട് ദേവരാജന്‍ മാസ്റ്ററുടെ കൊയറില്‍ ഒന്നിച്ചു പാടിയതും ഗാനമേളകളില്‍ മധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഓര്‍ക്കുന്നു. എല്ലാം ഈശ്വരാനുഗ്രഹം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |