സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ എൽ.ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 84/18) തസ്തികയുടെ തിരുവനന്തപുരം ജില്ല ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന നവംബർ 4, 5, 6, 9, 10, 11, 12, 13, 16, 17 തീയതികളിൽ രാവിലെ 10ന് പി.എസ്.സി. ആസ്ഥാനത്ത് നടക്കും. ഉദ്യോഗാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണം. പ്രൊഫൈൽ മെസേജ്, മൊബൈൽ എസ്.എം.എസ് അറിയിപ്പുകൾ ലഭിക്കാത്തവർ പി.എസ്.സി ഓഫീസിലെ ഇ.ആർ.2(എ) വിഭാഗവുമായി ബന്ധപ്പെടണം. (ഫോൺ-0471 2546343).
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റൻഡ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻ.സി.എ.-എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 157/19) തസ്തികയുടെ മാറ്റിവച്ച ഇൻർവ്യൂ നവംബർ 4 ന് രാവിലെ 9.30 ന് പി.എസ്.സി മെയിൻ ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ വിളിക്കുക: 0471 2546324
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (എൻ.സി.എ.- വിശ്വകർമ്മ) (കാറ്റഗറി നമ്പർ 221/19), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 343/19),അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (എൻ.സി.എ.- മുസ്ലീം) (കാറ്റഗറി നമ്പർ 352/19), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (എൻ.സി.എ.-പട്ടികജാതി) (കാറ്റഗറി നമ്പർ 350/19), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 351/19) തസ്തികകളുടെ അഭിമുഖം നവംബർ 4, 6 തീയതികളിൽ പി.എസ്.സി ഓഫീസിൽ നടത്തും .
തിരുവനന്തപുരം ജില്ലയിൽ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ അറ്റൻഡർ (പ്ലേറ്റ് ഗ്രെയിനിംഗ്) (എൻ.സി.എ.-പട്ടികജാതി) (കാറ്റഗറി നമ്പർ 559/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി മാറ്റിവച്ച അഭിമുഖം നവംബർ 4 ന് പി.എസ്.സി. ഓഫീസിൽ നടത്തും.
ഒ.എം.ആർ. പരീക്ഷ
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 133/19) തസ്തികയിൽ നവംബർ 9 ന് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സോഷ്യോളജി) (കാറ്റഗറി നമ്പർ 300/19) തസ്തികയിലേക്ക് നവംബർ 4 ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇസ്ലാമിക് ഹിസ്റ്ററി) (കാറ്റഗറി നമ്പർ 292/19) തസ്തികയിലേക്ക് നവംബർ 6 ന് നടത്തുന്ന വിവരണാത്മക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇക്കണോമിക്സ്) (കാറ്റഗറി നമ്പർ 279/19) തസ്തികയിലേക്ക് നവംബർ 9 ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മലയാളം) (കാറ്റഗറി നമ്പർ 289/19) തസ്തികയിലേക്ക് നവംബർ 2 ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |