ശാസ്താംകോട്ട :വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ ശൂരനാട് പൊലീസ് പിടികൂടി.ആനയടി മിനി നിവാസിൽ അനന്തകൃഷ്ണൻ(19) ആണ് പിടിയിലായത്.ഇന്നലെ പകൽ 12.30 ഓടെയായിരുന്നു സംഭവം. ആനയടി ചെറുകുന്നത്ത് വിളയിൽ വിജയലക്ഷ്മി (58) യുടെ കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണമാലയാണ് കവർന്നത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം എടുക്കുന്ന സമയത്ത് വിജയലക്ഷ്മിയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ച് ഓട്ടോയിൽ കടന്നു കളയുകയുമായിരുന്നു.ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വിവരം ശൂരനാട് പൊലീസിനെ അറിയിച്ചു.തുടർന്ന് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഓട്ടോയിൽ സഞ്ചരിക്കവേ പ്രതിയെ പിടികൂടുകയായിരുന്നു.ലഹരി മരുന്നിന് അടിമയാണ് പ്രതി .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |