കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ ജനപ്രിയ ബൈക്കായ സ്‌പ്ളെൻഡർ പ്ളസിന്റെ ബ്ളാക്ക് ആക്‌സന്റ് വേരിയന്റുകൾ വിപണിയിൽ. ബീറ്റിൽ റെഡ്, ഫെയർഫ്ളൈ ഗോൾഡൻ, ബംബിൾ ബീ യെല്ലോ എന്നീ ഗ്രാഫിക്‌സ് പതിപ്പുകളാണ് പുറത്തിറക്കിയത്. 899 രൂപയാണ് ഗ്രാഫിക്‌സ് തീമിന് വില. ഗ്രാഫിക്‌സ്, 3ഡി ഹീറോ ലോഗോ, റിം ടേപ്പ് എന്നിവ ഉൾപ്പെട്ടെ കിറ്റ് 1,399 രൂപയ്ക്ക് ലഭിക്കും.
64,470 രൂപയാണ് സ്‌പ്ളെൻഡർ പ്ളസ് ബ്ളാക്ക് ആക്‌സന്റിന് ഡൽഹി എക്‌സ്‌ഷോറൂം വില. ഗ്രാഫിക്‌സ് ഇല്ലാതെയും ബൈക്ക് വാങ്ങാവുന്നതാണ്. കഴിഞ്ഞ ഏപ്രിലിൽ ഹീറോ സംഘടിപ്പിച്ച 'ഹീറോ കോലാബ്സ്" ഡിസൈൻ മത്സരഫലമായാണ് പുതിയ ഗ്രാഫിക്‌സ് തീമുകൾ പിറന്നത്. ലഭിച്ച ആയിരത്തിലേറെ എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് തീമുകളാണ് ഉത്പാദനത്തിലേക്ക് കമ്പനി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |