എപ്പോഴും പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്നവരാണ് സൈനികർ.പ്രത്യേകിച്ചും കമാൻഡോ പോലുളള സ്പെഷ്യൽ ഫോഴ്സിലുളളവർ .അതിനാൽ ഏത് സാഹചര്യത്തിനും യോജിക്കുന്ന രീതിയിലുളള ഉപകരണങ്ങളാവും അവർ ഉപയോഗിക്കുക. പലതും സൈനികരുടെ ആവശ്യങ്ങൾക്കായി പ്രത്യേകമായി തയ്യാറാക്കിയതായിരിക്കും.യുദ്ധമുന്നണിയിലായാലും അല്ലെങ്കിലും സൈനികർക്ക് അവശ്യം വേണ്ട ഒന്നാണ് വാച്ചുകൾ. അത്യന്താധുനിക സൗകര്യങ്ങളുളള ചില വാച്ചുകളാണ് സൈനികൾ ഉപയോഗിക്കുന്നത്. അവയെ പരിചയപ്പെടാം. .
അനലോഗ് വാച്ചുകൾ
ശരിക്കുപറഞ്ഞാൽ സാധാരണ വാച്ച്. ഏതുകാലാവസ്ഥയിലും പ്രശ്നമില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഇത്തരം വാച്ചുകളുടെ എടുത്തുപറയേണ്ട പ്രത്യേകത. ദീർഘായുസ്, ലാളിത്യം എന്നിവയും ഇത്തരം വാച്ചുകൾ തിരഞ്ഞെടുക്കാൻ സൈന്യത്തെ പ്രേരിപ്പിക്കുന്നു.
ഹൈബ്രിഡ് വാച്ചുകൾ
അനലോഗ് വാച്ചുകളെക്കാൾ കൂടുതൽ സാങ്കേതിക മേന്മ അവകാശപ്പെടുന്നവയാണ് ഇത്തരം വാച്ചുകൾ. ടൈമറുകൾ, കലണ്ടറുകൾ, നാവിഗേഷൻ ഡാറ്റ എന്നിവപോലുളള സാങ്കേതിക വിദ്യകൾ ഹൈബ്രിഡ് വാച്ചുകളിൽ ഉണ്ടാവും. സൈനികർക്ക് കാര്യമായി പ്രയോജനം ചെയ്യുന്നവയാണ് ഇത്തരം സാങ്കേതിക വിദ്യകൾ.
സ്പോർട്സ് വാച്ചുകൾ
ഹൈബ്രിഡ് വാച്ചുകളുടെ സവിശേഷതകൾ എല്ലാമുളള വളരെ ഭാരം കുറഞ്ഞ വാച്ചുകളാണിത്. കഠിനമായ കാലാവസ്ഥകളെ പ്രതിരോധിക്കാൻ കഴിയും.
ജി പി എസ് വാച്ചുകൾ
സമയം അറിയിക്കുക എന്നതിലുപരി സൈനികർക്ക് പിഴവില്ലാതെ ജി പി എസ് വിവരങ്ങൾ ലഭ്യമാക്കാനാണ് ഇത്തരം വാച്ചുകൾ ഉപയോഗിക്കു.
സ്മാർട്ട് വാച്ചുകൾ
സൈനികർ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വാച്ചുകളാണ് ഇവ. ഇത്തരം വാച്ചുകൾ ബ്ളൂടൂത്തിലൂടെ സ്ളീപ്പ് ഡാറ്റ,ആക്ടിവിറ്റി ഡാറ്റ, ജി പി എസ്, എസ് ഒ എസ് ഫംഗ്ഷനുകൾ എന്നിവ സൈനികർക്ക് നൽകുന്നു.
സൈനികർ ഉപയോഗിക്കുന്ന വാച്ചുകൾക്ക് ഇതിലുമേറെ പ്രത്യേകതയുണ്ട്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം അത്തരം വിവരങ്ങളൊന്നും പുറത്തുവിടാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |