കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ശിവശങ്കറിന് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിലയിരുത്തുന്നു. തടഞ്ഞുവച്ച നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്ന കണ്ടെത്തലാണ് ഇൗ നിഗമനത്തിൽ എത്തിച്ചേരാനുള്ള മുഖ്യകാരണം. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെടണമെന്ന് സ്വപ്ന രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഇടപെട്ടില്ലെന്നു ശിവശങ്കർ നൽകിയ മൊഴി കള്ളമാണെന്നാണ് ഇ.ഡിയുടെ വാദം.
ഇ.ഡിയുടെ സംശയങ്ങൾ
ശിവശങ്കറാണ് സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ
സ്വർണക്കടത്തിന്റെ നേട്ടം ശിവശങ്കറിലേക്കാണ് എത്തിയത്
സ്വപ്ന വെറും മുഖംമാത്രമാണ്
മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉയർന്ന പദവിയിലുള്ള ശിവശങ്കറിന് ഒരു മറ വേണമായിരുന്നു
സ്വപ്ന ഇത്തരത്തിലൊരു മറ മാത്രമാണ്
സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു
സ്വർണക്കടത്തിന്റെ ചരടുകൾ നിയന്ത്രിച്ചത് ശിവശങ്കറായിരുന്നു
കണ്ടെത്തലുകൾ
ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ പലതവണ വിളിച്ചു
സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു
സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്
പണം സ്വപ്നയുടെ കൈകളിലെത്തിയപ്പോഴൊക്കെ ശിവശങ്കർ ഉപദേശകനായി
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം ലഭ്യമാക്കി
ലോക്കറിൽ പണംവച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ശിവശങ്കറിന് അറിയാം
30 ലക്ഷം രൂപയുമായി സ്വപ്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ കാണാൻപോയപ്പോൾ ഒപ്പമുണ്ടായിരുന്നു
ദിവസം മുഴുവൻ സ്വപ്നയുമായി വാട്സ്ആപ്പിൽ ആശയവിനിയമം നടത്തുന്ന വ്യക്തി
സാമ്പത്തിക ഇടപാടുകളും മറ്റു നടപടികളും അറിഞ്ഞില്ലെന്നത് അവിശ്വസനീയം
ബാങ്ക് ലോക്കറിനെക്കുറിച്ചുള്ള ആശങ്കകൾ ചാർട്ടേഡ് അക്കൗണ്ടന്റുമായി പങ്കുവച്ചു
ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് നാടുവിടാൻ ഉപദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |