തന്റെ പുതിയ ചിത്രമായ ദി വൈറ്റ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് ട്രെയിലര്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര. അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പ്രിയങ്കയ്ക്കൊപ്പം രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തുന്നു.
ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളില്‍ വൈറ്റ് ടൈഗര്‍ റിലീസ് ചെയ്യും, 2021 ജനുവരിയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇന്‍സ്റ്റാഗ്രാമിലും പ്രിയങ്ക ട്രെയിലര്‍ പങ്കുവച്ചു. ദി വൈറ്റ് ടൈഗര്‍, ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 ലെ അരവിന്ദ് അഡിഗയുടെ മാന്‍ ബുക്കര്‍ പ്രൈസ് വിന്നിംഗ് നോവലിന്റെയും ഒരു വിവര്‍ത്തനമാണ്.ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, പ്രിയങ്ക ട്രെയിലറിനൊപ്പം കുറിച്ചു.
അതേസമയം, പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രവും പ്രഖ്യാപിച്ചു. 'ടെക്സ്റ്റ് ഫോര്‍ യു' എന്നാണ് ചിത്രത്തിന് തല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി സ്‌കൈ ഈസ് പിങ്ക് ആണ് പോയ വര്‍ഷം പുറത്തിറങ്ങിയ പ്രിയങ്കയുടെ ഏക ഹോളിവുഡ് ചിത്രം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാകും പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം. വീ ക്യാന്‍ ബി ഹീറോയാണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോയും പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |