ഇസ്ലാമാബാദ്: ഇന്ത്യ ആക്രമിക്കുമോ എന്ന പേടികൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചതെന്ന് പാക് പ്രതിപക്ഷ നേതാവ്. ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാൻ പോകുകയാണെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി പാർലമെന്റ് നേതാക്കളുടെ യോഗത്തിൽ പറഞ്ഞിരുന്നുവെന്നും, അതിനാലാണ് തിരക്ക് പിടിച്ച് അഭിനന്ദനെ മോചിപ്പിച്ചതെന്നും പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (പി.എം.എൽ.എൻ) നേതാവ് അയാസ് സാദിഖ് പറഞ്ഞു.
ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് അയാസ് സാദിഖ് ഇക്കാര്യം വെളിപ്പടുത്തിയത്. അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായതിന് പിന്നാലെ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുടേയും, വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുടേയും നേതൃത്വത്തിൽ യോഗം ചോർന്നിരുന്നു. അതിൽ താനും പങ്കെടുത്തിരുന്നുവെന്ന് അയാസ് പറയുന്നു.
'കോൺഫറൻസ് മുറിയിലേക്ക് കയറി വന്ന ബജ്വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. മെഹ്മൂദ് ഖുറേഷി വിയർക്കുന്നുണ്ടായിരുന്നു. അഭിനന്ദനെ എത്രയും വേഗം വിടണം. ഇല്ലെങ്കിൽ രാത്രി ഒൻപതിന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഖമർ ജാവേദ് പറഞ്ഞു. പാര്‍ലമെന്റില്‍ സന്നിഹിതനായിരുന്ന മെഹ്‌മൂദ് ഖുറേഷിക്ക് ഈ വിവരം നിഷേധിക്കാന്‍ കഴിയിഞ്ഞില്ല. '-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിൽ നടന്ന പുല്‍വാമ ഭീകരാക്രമത്തിന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഈ സമയത്താണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |