ബാംങ്കോംഗ്: സാങ്കൽപ്പിക കഥാപാത്രങ്ങളാണെങ്കിലും മനുഷ്യരെ ആഹാരമാക്കുന്ന സോംബികൾ എന്നും നമുക്കൊരു പേടിസ്വപ്നമാണ്. ഡോൺ ഒഫ് ദ ഡെഡ് പോലെയുള്ള സോംബി സിനിമകളും എല്ലാവർക്കും പരിചിതമാണ്. എന്നാൽ, തായ്‌ലാൻഡ് സ്വദേശിയായ ഓൺലൈൻ റീടെയ്ലറായ കനിതാ തോങ്ക്നാകിന് സോംബി നൽകുന്നത് ഉപജീവനമാർഗമാണ്. ഞെട്ടിയോ?... താൻ തയ്യാറാക്കുന്ന വസ്ത്രങ്ങൾ സോംബി മേക്ക്ഓവറിൽ എത്തിയാണ് കനിത വിൽക്കുന്നത്. കനിത വിൽക്കുന്ന വസ്ത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. മരിച്ചയാളുകളുടെ വസ്ത്രങ്ങളാണത്.
സമൂഹമാദ്ധ്യമത്തിൽ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കനിതയുടെ വസ്ത്രവിൽപന. സോംബി രൂപത്തിൽ എത്താൻ തുടങ്ങിയതോടെ തുടങ്ങിയതോടെ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചെന്നാണ് കനിത പറയുന്നത്.
മൂന്നു മണിക്കൂറോളം എടുത്താണ് കനിത സോംബി മേക്അപ് പൂർത്തിയാക്കുന്നത്. ശേഷം തന്റെ കയ്യിലുള്ള മരിച്ചവരുടെ വസ്ത്രങ്ങൾ ഓരോന്നും ഉയർത്തിക്കാണിച്ച് അവയുടെ വിലപറയും. ആ വസ്ത്രം ആരുടേതായിരുന്നുവെന്നും അയാൾ എങ്ങനെയാണ് മരിച്ചതെന്നും ലൈവിനിടെ പറയും.
236 രൂപ ( 100 baht) യോളമാണ് കനിതാ ഓരോ വസ്ത്രത്തിനും ഈടാക്കുന്നത്. ഒരു മരണചടങ്ങിൽ പങ്കെടുക്കവേയാണ് മരിച്ചവരുടെ വസ്ത്രങ്ങൾ വിൽപനയ്ക്ക് വയ്ക്കുന്നതിനെക്കുറിച്ച് കനിത ആലോചിക്കുന്നത്.
മരിച്ചവരുടെ വസ്ത്രങ്ങൾ അവർക്കൊപ്പം കത്തിക്കുന്ന രീതിയാണ് കണ്ടത്. അന്ന് മരണ ചടങ്ങുകൾ ഏറ്റെടുത്തു നടത്തുന്നവരോട് ചടങ്ങുകൾക്കും ശേഷം വസ്ത്രം തനിക്കു നൽകാമോ എന്നു ചോദിക്കുകയായിരുന്നു.
ഡിസൈനർ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ തുച്ഛമായ വിലയ്ക്കാണ് കനിത വിൽക്കുന്നത്. ചിലരെല്ലാം ലൈവിൽ വന്ന് വസ്ത്രം വാങ്ങിയില്ലെങ്കിലും സംഭാവന നൽകാറുണ്ട്. വസ്ത്രം വാങ്ങണം എന്നാഗ്രഹിക്കുന്നവർ അവ മരിച്ചവരുടേതാണോ എന്ന കണക്കിലെടുക്കാതെ വാങ്ങാറുണ്ടെന്നും വിൽപനയിൽ നിന്നുള്ള ഒരു പങ്ക് ബുദ്ധക്ഷേത്രങ്ങളിലേക്കാണ് സംഭാവന ചെയ്യുന്നതെന്നും കനിത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |