ചെന്നൈ: ചെന്നൈയിൽ ബുധനാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിന് സമീപം പ്രധാനപാതയിൽ വെള്ളം കയറി. നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. മൈലാപ്പൂർ, എഗ്മൂർ , തിരുവാൻമിയൂർ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നുങ്കംപാക്കം, മീനമ്പാക്കം മേഖലകളിലായി 20 സെന്റിമീറ്റർ വരെ മഴ രേഖപ്പെടുത്തി. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തിൽ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.
ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനാൽ വരും മണിക്കൂറിലും മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |